ലോകത്തിലെ ഭയാനകമായ ഹോട്ടൽ

പെറുവിലെ കാസ്കോ മലനിരകളിൽ, 400 അടി ഉയരത്തിൽ സാഹസികസഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്നത് നാല് ചെറിയ ക്യാപ്സൂൾ ഹോട്ടലുകളാണ്. സ്കൈലോഡ്‌ജ് സ്യൂട്സ് എന്നാണീ ഹോട്ടലിന്റെ പേര്.
പെറുവിയൻ മലനിരകളിൽ 400 അടി ഉയരത്തിൽ സാഹസികസഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്നത് നാല് ചെറിയ ക്യാപ്സൂൾ
പെറുവിയൻ മലനിരകളിൽ 400 അടി ഉയരത്തിൽ സാഹസികസഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്നത് നാല് ചെറിയ ക്യാപ്സൂൾ
കാലാവസ്ഥാവ്യതിയാനങ്ങളെ പ്രതിരോധിക്കാൻ ശേഷിയുള്ള, ബഹിരാകാശ വാഹങ്ങളിൽ ഉപയോഗിക്കുന്ന പോളികാർബണേറ്റിലും അലുമിനിയത്തിലുമാണ് ക്യാപ്സൂളുകൾ നിർമിച്ചിരിക്കുന്നതും ഉറപ്പിച്ചു നിർത്തിയിരിക്കുന്നതും. അതുകൊണ്ട് സുരക്ഷയുടെ കാര്യത്തിൽ പേടി വേണ്ട.
house-for-sale
24 x 8 മീറ്റർ വലുപ്പമുള്ള ക്യാപ്‌സൂളിൽ എട്ടു പേർക്ക് ഒരേസമയം താമസിക്കാം. അകത്തെ സൗകര്യങ്ങളൊക്കെ ലാവിഷാണ്. കിടപ്പുമുറിയും ഡൈനിങ് ഏരിയയും ബാത്‌റൂമുമൊക്കെ ഒരുക്കിയിട്ടുണ്ട്. ഹോട്ടലിന്റെ മുകളിലാണ് വാതിൽ. ഗ്ലാസിൽ നിർമിച്ച ആറു ജനാലകളിൽ കൂടി താഴത്തെ ചെങ്കുത്തായ മലനിരകളുടെ ഭീകരവും മനോഹരവുമായ ദൃശ്യങ്ങൾ ആസ്വദിക്കാം.
house-for-sale-in-trivandrum
ഒന്നര മണിക്കൂർ മല കയറിവേണം ഇവിടെയെത്താൻ.  മല കയറുന്നതിനായി ചെറിയ കമ്പികൊണ്ടുള്ള പടികൾ മലയിൽ നിർമിച്ചിട്ടുണ്ട്. ക്ഷീണിച്ചെത്തുന്നവർക്കായി വിഭവസമൃദ്ധമായ ഭക്ഷണവും ഒരുക്കിയിട്ടുണ്ട്. ഇവിടെ നിന്ന് അടുത്ത മലനിരകളിലേക്ക് റോപ് വേ യാത്രയും ഒരുക്കിയിട്ടുണ്ട്. 200 പൗണ്ടാണ് ഒരു ദിവസത്തെ വാടക.
pod-hotel-peru-jpg-image-784-410

Comments

Popular posts from this blog

posh villa for sale at Edachira near Kakkanad

3 BHK HOUSE FOR SALE IN SREEKARIYAM THIRUVANANTHAPURAM

Plot with house for sale in Thammanam