ഇടമാലയാറിലും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു
- Get link
- X
- Other Apps
ഇടമാലയാറിലും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു

- News Desk
- 01-08-2018
- Font Size
തിരുവനന്തപുരം: ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇടമാലയാറിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. 167.03 മീറ്ററായി ജലനിരപ്പ് ഉയര്‍ന്നതോടെയാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. നിലവില്‍ ഡാമില്‍ 167 മീറ്റര്‍ വെള്ളമുണ്ട്. കനത്ത മഴ വൃഷ്ടി പ്രദേശത്ത് ലഭിക്കുന്നുണ്ട്. ആയതിനാല്‍ 168.5 മീറ്റര്‍ എത്തുമ്പോള്‍ അവസാന ജാഗ്രതാ നിര്‍ദ്ദേശം പ്രഖ്യാപിക്കും. അതേ സമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാഭരണകൂടം അറിയിച്ചിട്ടുണ്ട്.
തുടര്‍ച്ചയായ മഴയില്‍ സംസ്ഥാനത്തെ ചെറുതും വലുതുമായ 78 അണക്കെട്ടുകളും നിറയാറായിട്ടുണ്ട്. 25 എണ്ണം ഇതിനകം തുറന്നു. മഴ തുടര്‍ന്നാല്‍ ശേഷിക്കുന്ന ചിലത് ഉടന്‍ തുറക്കേണ്ടിവരും. സംസ്ഥാനത്ത് ഇത്രയേറെ അണക്കെട്ടുകള്‍ ഒരുമിച്ച് നിറയുന്നത് ഇതാദ്യമാണ്.
- Get link
- X
- Other Apps
Comments
Post a Comment