വിസ്മയങ്ങൾ തുടരുന്നു; ദുബായിൽ കൂറ്റൻ ഗോപുരം ഒരുങ്ങുന്നു!

65 മീറ്റർ ഉയരവും 150 മീറ്റർ വ്യാസവുമുള്ള അൽവാസൽ പ്ലാസ എന്ന ഗോപുരത്തിന് ഒരേസമയം 10,000 സന്ദർശകരെ ഉൾക്കൊള്ളാനാകും.
ദുബായ് സൗത്തിലെ ‘എക്‌സ്‌പോ 2020’ മുഖ്യവേദിക്കു രാജകീയ പ്രൗഢിയേകാൻ കൂറ്റൻ കുംഭഗോപുരം ഉയരും. 65 മീറ്റർ ഉയരവും 150 മീറ്റർ വ്യാസവുമുള്ള അൽവാസൽ പ്ലാസ എന്ന ഗോപുരത്തിന് ഒരേസമയം 10,000 സന്ദർശകരെ ഉൾക്കൊള്ളാനാകും. സന്ദർശകർക്കു ദൃശ്യവിസ്‌മയമൊരുക്കുന്ന 360 ഡിഗ്രി സ്‌ക്രീനാണു ഗോപുരത്തിൽ. ഇതിൽ ബഹുവർണക്കാഴ്‌ചകൾ മിന്നിമറയും.
എക്‌സ്പോ കഴിഞ്ഞും നിലനിർത്തുന്ന സ്‌ഥിരം നിർമിതിയാകുമിത്. 2019 അവസാനത്തോടെ നിർമാണം പൂർത്തിയാക്കുകയാണു ലക്ഷ്യം. 2020 ഒക്‌ടോബർ മുതൽ 2021 ഏപ്രിൽ വരെയാണ് എക്‌സ്‌പോ. പ്രകൃതിക്കിണങ്ങുന്ന ഹരിതമന്ദിര മാനദണ്ഡങ്ങൾ അനുസരിച്ചാകും കുംഭഗോപുരത്തിന്റെ നിർമാണം.

സദാസമയവും പ്രകൃതിദത്തമായ രീതിയിൽ തണുത്ത അന്തരീക്ഷം നിലനിർത്താൻ നിർമാണത്തിൽ പ്രത്യേക സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നു.

Comments

Popular posts from this blog

posh villa for sale at Edachira near Kakkanad

3 BHK HOUSE FOR SALE IN SREEKARIYAM THIRUVANANTHAPURAM

Plot with house for sale in Thammanam